
"പ്രേമം" സിനിമ ഇറങ്ങിയതിനു ശേഷം ജോര്‍ജ്ജ് ആണെന്ന് പറഞ്ഞു താടി വളര്‍ത്തിയ എന്‍റെ ഒരു സുഹുര്തിനെ ഇന്ന് ഞാന്‍ കണ്ടു..... താടിയെല്ലാം വടിച്ചു നല്ല ജോര്‍ജ്ജ് ആയി വന്നേക്കുന്നു....... ഞാന്‍ കരുതിയത് ഏതേലും 'മലര്‍' ഉപേക്ഷിച്ചു പോയതായിരിക്കുമെന്നാണ്.........
ആകാംക്ഷയോടെ ഞാന്‍ അവനോടു കാര്യം തിരക്കി............. അല്ല മോനെ നിന്റെ മലര്‍ പോയോ???
അപ്പോള്‍ അവന്റെ മറുപടി ഇങ്ങനെ " മലരും മേരിയും പോയതല്ല അളിയാ, ഇന്നലെ ഞാന്‍ തേന്‍ എടുക്കാന്‍ പോയതായിരുന്നു.... അവിടുന്ന് പണ്ടാരടങ്ങാന്‍ ഒരു തേനീച്ച താടിയില്‍ കുടുങ്ങി......... പിന്നെയൊന്നും പറയണ്ട.........അത് അവിടെ കിടന്നു നല്ല പണി തന്നു........... ദേ നോക്ക് എന്‍റെ മുഖത്തേക്ക്...........
അപ്പോള്‍ ഞാന്‍ അവന്റെ മുഖത്തേക്ക് നല്ലോണം നോക്കി........ അവന്റെ മുഖം അപ്പോള്‍ മലരിന്റെ മുഖം പോലെ ആയിരുന്നു...... അവിടെ അവിടെ ആയിട്ട് നല്ല ചുവപ്പ്.................. ഹിഹിഹി............ ഞാന്‍ അവനോടു പറഞ്ഞു " നീ ജോര്‍ജ്ജ് ആയില്ലെങ്കില്‍ എന്താ ഇപ്പോള്‍ മലര്‍ ആയിട്ടുണ്ട്...."
ടൂ.............ടൂ...............ടൂ.................. പിന്നെ ഇതായിരുന്നു അവിടെ..........
നിവിന്‍ പോളി മുടി നീട്ടാഞ്ഞത് നന്നായി... ഇല്ലെങ്കില്‍ ചിലപ്പോള്‍ അതിനുള്ളില്‍ പോകുന്ന പാമ്പിനെ പിടിക്കാന്‍ വാവ സുരേഷ് വേണ്ടി വന്നേനെ............. ( ബാര്‍ബര്‍ തൊഴിലാളികളുടെ ശാപം ആയിരിക്കും അങ്ങനെ പണി കിട്ടിയത് ).............................



0 comments:
Post a Comment